നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്തല്‍ ആവശ്യപ്പെട്ടത്.
ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്കി. സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയില്ലെങ്കിലും തയ്യാറാക്കി നല്കിയ പ്രസംഗം ഗവര്‍ണര്‍ വായിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ മുതലാണ്.












