സ്കൂൾ വാർഷികവും യാത്രയ്പ്പ് സമ്മേളനവും
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൻ്റെ -43-ാമത് വാർഷികാഘോഷവും സർവ്വിസിൽനിന്നും വിരമ്മിക്കുന്ന അധ്യാപകരായ ഷേർളി തോമസ് ‘ ഫ്രാൻസിസ് ജോസഫ് എന്നിവർക്കുള്ള യാത്രയ്പ്പ് സമ്മേളനവും ജനുവരി 21- തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1 -45 ന് പാരിഷ് ഹാളിൽ നടക്കും സ്കൂൾ
മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ. ജോർജ് പുല്ലു’ കാലായിൽ മുഖ്യപ്രഭാഷണം നടത്തും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ജില്ലാ പഞ്ചായത്ത്
മെമ്പർ ശ്രീമതി ശ്രീകല ആർ -പി.ടി എ പ്രസിഡൻ്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ അധ്യാപക പ്രതിനിധി ജിജി ജോസഫ് വിദ്യാർത്ഥി പ്രതിനിധി കുമാരി ഫെമി ഷിജോ തുടങ്ങിയവർ പ്രസംഗിക്കും തുടർന്ന് സ്കോളർഷിപ്പ് വിതരണം.












