spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 19

spot_img

Date:

വാർത്തകൾ

🗞️👉 വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില വർഗീയ ശക്തികളുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️👉 എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.

🗞️👉 ഇടുക്കി പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. വിനോദസഞ്ചാരികളായ എട്ട് പേർക്ക് പരുക്ക്. മൂന്ന് പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. പള്ളിവാസലിൽ എത്തിയ ശേഷം വിനോദ സഞ്ചാര സംഘത്തിൽ നിന്ന് കുറച്ച് പേർ പുറത്തിറങ്ങി നിർത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളിൽ കയറുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

🗞️👉 ചരിത്രത്തിൽ ആദ്യമായി ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റ് ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 41 റൺസിന് ഇന്ത്യയ്ക്ക് തോൽവി. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 ന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. 2019 മാർച്ചിനുശേഷം ഇന്ത്യ നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നതും ഇതാദ്യമായാണ്.

🗞️👉 ​ഗസ്സ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് പിന്തുണയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ​ഗസ്സ സമാധാന ബോർഡിന്റെ രൂപീകരണം വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ജനുവരി 15-ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

🗞️👉 പാലാ അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 ജനുവരി 24ന് നടത്തപ്പെടുന്നു. ആറു പതിറ്റാണ്ടിന്റെ പൈതൃകം പേറുന്ന കലാലയം കലാകായിക സാമൂഹ്യ സേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്കി മുന്നേറുന്നു. കായികരംഗത്ത് ദേശീയ, അന്തർദേശീയ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ വാർത്തെടുക്കാൻ കോളജിന് സാധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുലർത്തുന്ന ഉയർന്ന നിലവാരത്തിന് തെളിവായി കേന്ദ്ര സർക്കാരിൻ്റെ ഡി എസ് ടി – ഫിസ്റ്റ്, ഡി ബി റ്റി – സ്റ്റാർ, ഡിഎസ് ടി- ക്യൂറി എന്നീ പദ്ധതികളുടെ ഭാഗമായി 2 കോടി 84 ലക്ഷം രൂപ നേടിയെടുക്കാൻ കോളേജിനു സാധിച്ചു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഏറ്റവും നൂതനമായ പാഠങ്ങൾ പകർന്നു നൽകാൻ കോളേജ് ഏറെ ശ്രദ്ധ ചെലുത്തുന്നു എന്നതിന് തെളിവാണ് പുതുതായി പണികഴിപ്പിച്ച കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടെ പരിഷ്കരിച്ച ലൈബ്രറി, പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സയൻസ് ഇൻസ്ട്രുമെന്റേഷൻ ലാബ്, 50 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സോളാർ പവർ, ടിഷ്യുകൾച്ചർ ലാബ് എന്നിവ കൂട്ടിച്ചേർത്ത കോളേജ് ക്യാമ്പസ്.

🗞️👉 കൊഴുവനാൽ: എസ് .എം. വൈ .എം കൊഴുവനാൽ ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും അൽഫോൻസാഗിരി യൂണിറ്റിൽ വച്ച് ജനുവരി 18, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും കർമ്മരേഖ പ്രകാശിപ്പിക്കുകയും ചെയ്തു

🗞️👉 എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ്‌ മിജോ ജോയി നിർവഹിച്ചു.പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ , യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, യൂണിറ്റ് പ്രസിഡന്റ്‌ അൽഫോൻസ് ജോസഫ്, എസ് എം വൈ പാലാ രൂപത കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ്, യൂണിറ്റ് ജോയിന്റ് ഡയറക്ടർ സി. വിനീത സി എം സി, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റിനു ജോർജ്,ഭരണങ്ങാനം ഫൊറോന ജനറൽ സെക്രട്ടറി ആൽഫ്രഡ് സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

🗞️👉 അസംഘിടിത മേഖലയിലുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ തൊഴിലാളികക്ക് അനുഗുണമായ കാര്യക്ഷമമാക്കണമെന്നു കെ ടി യു  സി (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് മധു ആർ പണിക്കർ അഭിപ്രായപ്പെട്ടു.ഇന്ന് ഏറ്റുമാനൂരിൽ ചേർന്ന കെ ടി യു  സി ബി യുടെ ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോട്ടയം ജില്ലാ പ്രസിഡൻറ് മധു ആർ പണിക്കർ.

🗞️👉 വെള്ളപ്പാടുത്സവം പാലായുടെ സാംസ്ക്കാരിക തനിമയുടെയും ;മതസൗഹാർദ്ദത്തിന്റെയും;സ്നേഹത്തിന്റെയും പ്രതീകമാണെന്ന്  പാലാ ഡി വൈ എസ് പി -കെ സദൻ അഭിപ്രായപ്പെട്ടു.ഇന്ന് രാവിലെ വെള്ളപ്പാട് ദേവീ ക്ഷേത്ര സന്നിധിയിൽ ചേർന്ന വെള്ളാപ്പാട് ഉത്സവത്തിന്റെ നോട്ടീസ് പ്രക്ഷണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സഡൻ സാർ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related