കൊഴുവനാൽ: എസ് .എം. വൈ .എം കൊഴുവനാൽ ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും അൽഫോൻസാഗിരി യൂണിറ്റിൽ വച്ച് ജനുവരി 18, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി
ഉദ്ഘാടനകർമ്മം നിർവഹിക്കുകയും കർമ്മരേഖ പ്രകാശിപ്പിക്കുകയും ചെയ്തു .ഫൊറോന പ്രസിഡൻറ് ജിന്റാ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രൂപത പ്രസിഡൻറ് മിജോ ജോയ് ഈ പ്രവർത്തന വർഷത്തിലെ ഫൊറോനയുടെ ആപ്തവാക്യമായ ലഹരിയില്ല ,ഈശോ മാത്രം എന്നതിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് ആണ്ടാശ്ശേരി ,ജോയിന്റ്
ഡയറക്ടർ സി.ഹിതാ എസ്. എം .എസ്, അൽഫോൻസാഗിരി യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കുറ്റാരപ്പള്ളിൽ , എന്നിവർ സന്നിഹിതരായിരുന്നു. തദവസരത്തിൽ യുവജനങ്ങൾ ചേർന്ന് എഴുതുന്ന സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്തുപ്രതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.












