അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ മാണി നിലപാട്
വിശദീകരിച്ചു. ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി സംസാരിച്ചു തുടങ്ങിയത്. ആരാണ് ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജറുസലേമേ, ജറുസലേമിലെ സഹോദരിമാരെ എന്നെയോര്‍ത്ത കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ മിശിഹാ പറയുന്നുണ്ട്.
ഞങ്ങളെയോര്‍ത്ത് ആരും കരയണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോസ് കെ മാണി എന്ത് നിലപാടെടുക്കുമെന്ന് പറഞ്ഞ് നിരന്തരമായ ചര്‍ച്ചകള്‍ നടക്കുകയാണ് – അദ്ദേഹം പറഞ്ഞു.












