2025 സെപ്റ്റംബർ 19 വെള്ളി 1199 കന്നി 03
വാർത്തകൾ
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി
പാലാ . മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് കാൻസർ ബോധവൽക്കരണ പ്രോഗ്രാം നടത്തി. ആശുപത്രി ഹ്യൂമൻ റിസോഴ്സസ് ആൻഡ് നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ഉദ്ഘാടനം ചെയ്തു. കാൻസറിനെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ബോധവൽക്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കാനും എൻ.എസ്.എസ് വിദ്യാർത്ഥികളും മുന്നിട്ടറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
🗞️👉 കേരളത്തിലെ കർഷകർക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കർഷക യൂണിയൻ എം : ജോസ് കെ മാണി എംപി.
പാലാ : കേരളത്തിലെ കർഷകക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കർഷക യൂണിയൻ എം എന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു.കേരള കർഷക യൂണിയൻ എം പാലാനിയോജക മണ്ഡലം കൺവെൻഷനും അനുസ്മരണവുംമികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ കോപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് കർഷക യൂണിയൻ എം പാലാനിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു..മൺമറഞ്ഞ മുതിർന്ന കർഷകയൂണിയൻ എം നേതാക്കളായ ജോസഫ് മാണി (കൊച്ചേട്ടൻ ) മാണിക്കൊമ്പിൽ, എം ടി ജോസഫ് (കുഞ്ഞപ്പി ചേട്ടൻ )എട്ടിയിൽ, അപ്പച്ചൻ പ്ലാശനാൽ, തോമസ് കവിയിൽ, എം എ ജോസ് മണക്കാട്ട്മറ്റം എന്നിവരുടെ അനുസ്മരണം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം നടത്തി.പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണൻ പി എൻ (കടനാട്) പി എൻ (എലിക്കുളം),, ടി സി മാത്യു കളരിക്കൽ (കരൂർ). സെബാസ്റ്റ്യൻ ജോർജ് മീനച്ചിൽ, ബെന്നി കോതമ്പനാനി (രാമപുരം) എന്നിവരെ ആദരിച്ചു..
🗞️👉 രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം; വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ ഔദ്യോഗിക വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. ആലന്ദ് മണ്ഡലത്തിലെ വിശദാശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2022 ഡിസംബറിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തി. തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തിരുന്നതായുമായാണ് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്.
🗞️👉 വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്
സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എംഎം മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാജകുമാരി പഞ്ചായത്തിലും രാജാക്കാട് പഞ്ചായത്തിലുമാണ് സുമാ സുരേന്ദ്രന് വോട്ട് ഉള്ളത്. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു.
🗞️👉 തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനം രാജിവച്ച് ഡോ. ബി എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി എസ് സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം മുന്‍പ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സൂപ്രണ്ട് ചുമതലയുടെ അധികഭാരം ഉള്ളതിനാല്‍ ന്യൂറോസര്‍ജനെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു.












