മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. സഭയിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിൽക്കാൻ കൂട്ടാക്കിയില്ല.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ് നേമം ഷജീർ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയപ്പോൾ ഒപ്പം വന്നത് ഷജീറായിരുന്നു. സസ്പെൻ്റ് ചെയ്ത രാഹുലിനെ സഭയിൽ എത്താൻ സഹായിച്ചതിന് നേമം ഷജീറിന് എതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.













