2025 സെപ്റ്റംബർ 17 ബുധൻ 1199 കന്നി 01
വാർത്തകൾ
🗞️👉 മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. 17 .09 2025 ബുധൻ 11 ന് നടക്കുന്ന ഡിമെൻഷ്യ അവബോധന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡി വൈ എസ് പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. വിശ്വാസ് ഫുഡ് പ്രോഡക്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ സോണി മാത്യു ഉദ്ഘാടനം നിർവഹിക്കും. റവ. ഫാ. ജോവാനി കുറുവാച്ചിറ, ശ്രീ മനോജ് സി. ജോർജ്, ശ്രീ സിജു തോമസ് എന്നിവർ ആശംസ അർപ്പിക്കും.
🗞️👉 ക്ഷേത്രത്തിൽ സംസ്കൃതം പഠിപ്പിക്കുവാനും :പ്രകൃതിയെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുവാനും സജ്ജമാക്കണം; ഡോ. തോട്ടം ശിവകരൻ നമ്പൂതിരി
പാലാ :ഇടനാട് :ക്ഷേത്ര കലകളായ 64 ഉം പഠിപ്പിക്കാനുള്ള സങ്കേതമാകണം ക്ഷേത്രം .ക്ഷേത്രത്തിൽ സംസ്കൃതം പഠിപ്പിക്കുവാനും ;പ്രകൃതിയെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുവാനും സജ്ജമാക്കണം ;ഇടനാട്ടുകാവിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിൻ്റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി. മീനച്ചിൽ താലൂക്കിലെ അമ്പലങ്ങളിലെല്ലാം ഭാരവാഹികൾ തമ്മിൽ നല്ലൊരു ഐക്യം നിലനിൽക്കുന്നുണ്ട് .അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇവിടെ കൂടി നിൽക്കുന്ന അമ്പല കമ്മിറ്റിക്കാരെല്ലാം ഒരേ കളറിലുള്ള ഷർട്ട് ധരിച്ചിരിക്കുന്നത് .ഐക്യം കൊണ്ട് മീനച്ചിൽ താലൂക്കിന് മാതൃക പരമായ പുരോഗതി ഉണ്ടാക്കുവാനും സാധിച്ചു . വേദങ്ങളെ കുറിച്ചും അമ്പലങ്ങളിൽ പഠിപ്പിക്കേണ്ടതുണ്ടെന്നു ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ അഭിപ്രായപ്പെട്ടു .സമ വേദം പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനം നമ്മുടെ ഉദ്‌ഘാടകനായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി നടത്തുന്നുണ്ടെന്നും മനോജ് ബി നായർ കൂട്ടിച്ചേർത്തു . വള്ളിച്ചിറ കരയോഗം പ്രസിഡന്റ് പി.പത്മകുമാർ, വലവൂർ കരയോഗം പ്രസിഡന്റ് പി.എസ്. രമേശുമാർ വിവിധ സാമുദായിക സംഘടന നേതാക്കളായ പി.വി.ഉണ്ണികൃഷ്ണൻ പെരിയമന, കെ.എ.ചന്ദ്രൻ,കെ.ആർ.രാമൻകുട്ടി വി.എൻ. ശശി വാഗയിൽ, മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് അനന്ദു കുറിച്ചിയുടെ ഫ്ലൂട്ട് വയലിൽ ഫ്യൂഷൻ നടന്നു.
🗞️👉 ഇന്ത്യ-പാക് വെടിനിർത്തൽ; ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി
ഇന്ത്യ പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താൻ. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. അമേരിക്ക ഇടപെടാൻ തയ്യാറായിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താൻ മന്ത്രി പറഞ്ഞു. മെയ് മാസം വെടിനിർത്തൽ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തിൽ ദ്വിരാഷ്ട്ര ചർച്ചകൾ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. ഇന്ത്യയുമായുള്ള മധ്യസ്ഥതയ്ക്കുള്ള സാധ്യത ഇസ്ലാമാബാദ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്താനുമായുള്ള എല്ലാ വിഷയത്തിലും ദ്വിരാഷ്ട്ര ചർച്ചകൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് ഇന്ത്യ എല്ലായ്പ്പോഴും വാദിച്ചിട്ടുണ്ടെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ വ്യക്തമാക്കിയതായി ഇഷാഖ് ദർ പറഞ്ഞു.













