രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി.
രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു.ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവ് മാനസികാവസ്ഥയാണ് ഉള്ളത്. എല്ലാവരെയും ചർച്ചയിലൂടെ ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു” എന്നായിരുന്നു അഫ്രീദിയുടെ പരാമർശം.













