ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എൻ’ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍.
നൈജീരിയയുടെ അതിർത്തിക്കടുത്തുള്ള ബെനിനിലെ ഗ്രാമം സെപ്റ്റംബർ 10ന് പുലർച്ചെ സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് മാർട്ടിൻ അഡ്ജൗ പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതായും ബിഷപ്പ് വെളിപ്പെടുത്തി.
കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്.
ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു.













