ഏറ്റുമാനൂർ: ഫിക്കാവോ ഫിലിം അസോസിയേഷൻ സെപ്തംബർ 27ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്റ്റേജ് മെഗാ ഷോ സമ്മേളനത്തിൻ്റെ പ്രചരണത്തിനായി പ്രസിദ്ധീകരിച്ച സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സംഘാടകസമിതി കൺവീനർ സിറിൾ ജി നരിക്കുഴിക്ക് നൽകി കൊണ്ടാണ് സപ്ലിമെൻറ് പ്രകാശനം നടത്തിയത്.
യോഗത്തിൽ ഫിക്കാവോ ഫിലിം അസോസിയേഷൻ പ്രസിഡണ്ട് വിനീത് കുമാർ നാട്ടകം അധ്യക്ഷത വഹിച്ചു സെക്രട്ടറി ഗിരീഷ് ജി കൃഷ്ണ, വൈസ് പ്രസിഡണ്ട് സജിമോൻ വി ഡി , ചീഫ് കോഡിനേറ്റർ സതീഷ് കാവ്യധാര , ജി ജഗദീഷ് സ്വാമിയാശാൻ, ദിവ്യ സോന എന്നിവർ പ്രസംഗിച്ചു.













