വയനാട് നെൻമേനി ചീരാൽ – നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. കല്ലൂർ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നീലഗിരി ഗൂഡല്ലൂർ പാടന്തുറൈ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് തുരത്തി. ആഴ്ചകളായി ചീരാൽ
നമ്പ്യാർ കുന്ന് മേഖലയിൽ പുലി ശല്യമുണ്ട്. ഇതുവരെ 12 വളർത്തു മൃഗങ്ങളെ പിടികൂടി. ആറെണ്ണത്തിനെ കൊന്നു തിന്നു. ഇതിൽ വളർത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉൾപ്പെടും.
കല്ലൂർ ശ്മശാനത്തിന് അടുത്താണ് കൂടു വച്ചത്. 17 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്.













