2025 ജൂൺ 20 വെള്ളി 1199 മിഥുനം 06
വാർത്തകൾ
🗞️👉 കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും വെള്ളിയാഴ്ച (2025 ജൂൺ 20) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
🗞️👉 ഫോർട്ട് കൊച്ചി ചെല്ലാനം ട്രെറ്റോപോട് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ
കോട്ടയം: ഫോർട്ട്‌കൊച്ചി മുതൽ ചെല്ലാനം വരെ ട്രെറ്റോപോട് കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്ന് കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. മഴക്കാലത്ത് തുടർച്ചയായി കൊച്ചി തീരദേശത്തെ ജനതയനുഭവിക്കുന്ന യാതന സർക്കാരിന്റെ അവഗണനയുടെ ഫലമാണ്. അതിന് അടിയന്തിരമായി പരിഹാരമുണ്ടാകണമെന്നും മലയോര ജനതയും കർഷകരും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സഭാ സാമൂഹ്യ പ്രസ്ഥാനങ്ങൾ നേതൃത്വം എടുക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. കേരള സോഷ്യൽസർവ്വീസ് ഫോറത്തിന്റെ നാൽപ്പതിനാലാമത് വാർഷികപൊതുയോഗം അടിച്ചിറ ആമോസ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️👉 വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദപാത്തി രൂപപ്പെട്ടു.
ജാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. 2025 ജൂൺ 19, 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 19 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത
🗞️👉 പ്രതിഭാസമ്പന്നമായ യുവത്വമാണ് ഭാരതത്തിൻ്റെ അതുല്യമൂലധനം: ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ
കുറവിലങ്ങാട്: പ്രതിഭാശാലികളായ യുവാക്കളാണ് ഭാരതത്തിൻ്റെ അമൂല്യമായ മൂലധനം. അവരാണ് ഭാവിഭാരതത്തെ പടുത്തുയർത്തേണ്ടത്. ലോകത്തിൽ ഏറ്റവും അധികം യുവാക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. യുവത്വ സൂചികയിൽ ഭാരതത്തിന് പ്രഥമസ്ഥാനമുണ്ട്. യുവാക്കളെ പ്രതിഭാശാലികളായി വളർത്തിയെടുക്കുകയാണ് കലാലയങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്. സൈനിക സേവനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവഴി ലഭിച്ച വൈവിധ്യപൂർണ്ണമായ മനുഷ്യാനുഭവങ്ങളാണ് തൻ്റെഎഴുത്തിൻ്റെ കാതൽ. ഓരോ ദേശത്തും കണ്ടുമുട്ടിയ വ്യത്യസ്തരായ വ്യക്തികളെയാണ് എഴുത്തിലൂടെ താൻ പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് ഡോ. സോണിയ ചെറിയാൻ അഭിപ്രായപ്പെട്ടു. എഴുത്തിന്റെയും വായനയുടെയും ലോകം അതിവിശാലവും സർഗാത്മകവുമാണ്. ലോകത്ത് ഏതെങ്കിലും മനുഷ്യൻ നട്ടെല്ല് ഉയർത്തി നിന്നിട്ടുണ്ടെങ്കിൽ അവൻ്റെ പിൻബലം പുസ്തകങ്ങളാണ്. സർഗാത്മകതയിലേക്ക് ഉള്ള താക്കോലുകളാണ് പുസ്തകങ്ങൾ.
🗞️👉 വി വി പ്രകാശിന്റെ വീട്ടിലെത്തി എ പി അനില്‍ കുമാര്‍ എംഎല്‍എ
അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശന്റെ വീട്ടിലെത്തി എ പി അനില്‍ കുമാര്‍ എംഎല്‍എ. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വി വി പ്രകാശിന്റെ കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. എടക്കര ഹൈസ്‌കൂളിലെ ബൂത്തിലെത്തിയാണ് ഭാര്യ സ്മിതയും മകള്‍ നന്ദനയും വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മരിക്കുംവരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശന്റെ ഭാര്യയും മകളും പ്രതികരിച്ചിരുന്നു.
🗞️👉 മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ നാലാമത് വാർഷിക സമ്മേളനം ജൂൺ 21 ന്
ഏറ്റുമാനൂർ:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ നാലാമത് വാർഷിക സമ്മേളനം ജൂൺ 21 ശനിയാഴ്ചഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️👉 വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ദേശീയ വായന ദിനവും വായന വാരവും ഉദ്ഘാനം ചെയ്തു.
വെള്ളികുളം : ദേശീയ വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി.
🗞️👉 എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
റയൽ മാഡ്രിഡിൻ്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗ്യാസ്ട്രോ എൻറൈറ്റിസ് (ആമാശയ- കുടൽ വീക്കം) ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിൻ്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്.
🗞️👉 വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 2000 കോടി രൂപ വായ്പ എടുക്കാന്‍ തീരുമാനം
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പ എടുക്കുന്നത്. കഴിഞ്ഞ മാസം 1000 രൂപ കടമെടുത്തത്. ക്ഷേമ പെന്‍ഷന്‍ കുടിശിക വിതരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായായിരുന്നു കടമെടുപ്പ്. സമാനമായ രീതിയിലാണ് ഇപ്പോള്‍ 2000 കോടി രൂപ കൂടി കടമെടുക്കുന്നത്.
🗞️👉 സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; അപകടം പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസില്‍
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെയാണ് പൊട്ടിത്തെറിച്ചത്. സ്‌പേസ്എക്‌സിന്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം. വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിതീര്‍ക്കുകയായിരുന്നു. വന്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.













