പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും ചെയ്തു.
336-ല്‍ വിശുദ്ധ അത്തനാസിയൂസിനെ ട്രിയേഴ്സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന് വിശുദ്ധ മാക്സിമിനൂസ് അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് വിശുദ്ധന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും, ജാഗ്രതക്കും, അസാധാരണമായ നന്മക്കും തെളിവാണ് വിശുദ്ധ മാക്സിമിനൂസ്.
കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റാന്റിയൂസ് നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. 349-ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്സിമിനൂസ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു.













