ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സായുധ സേന പത്രസമ്മേളനം നടത്തിയപ്പോൾ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്
കോലിയെക്കുറിച്ചും പറഞ്ഞു. “ഒരു ക്രിക്കറ്റ് പരാമർശം നടത്താമെന്ന് ഞാൻ കരുതുന്നു. വിരാട് കോലി
ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എല്ലാ ഇന്ത്യക്കാരെയും പോലെ, അദ്ദേഹവും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.