പങ്കെടുത്തത് മുൻ ജനപ്രതിനിധി എന്ന നിലയിലെന്ന് വിശദീകരണം
കണ്ണൂരിൽ സർക്കാർ പരിപാടിയിൽ വേദിയിലിരുന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ച് ടൂറിസം
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ കെ രാഗേഷ് വേദിയിൽ ഇരുന്നത്. നോട്ടീസിൽ കെകെ രാഗേഷിൻ്റെ പേരുണ്ടായിരുന്നില്ല. വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു.













