കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു

Date:

പാലാ : കേരളാ ഗ്രോ കോട്ടയം ജില്ലാ സ്‌റ്റോർ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി ആദ്യ വിൽപന നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, ആത്മാ പ്രോജക്ട് ഡയറക്ടർ അബ്രാഹം സെബാസ്റ്റ്യൻ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, കേരളാ ഗ്രോ ജില്ലാ ബ്രാന്റ്റിങ്ങ് കമ്മറ്റിയംഗം അഡ്വ. വി.റ്റി. തോമസ്, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസ്, പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാംപടി എന്നിവർ പ്രസംഗിച്ചു.

പി. എസ്.ഡബ്ലിയുഎസ് അസിസ്റ്റൻ്റ് ഡയറക്ടർമാരായ
ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്. പി. ഒ
ഡിവിഷൻ മാനേജർ ഡാൻ്റീസ് കുനാനിക്കൽ, എഫ്.പി.ഒ ഡയറക്ടർമാരായ പി.വി ജോർജ്
പുരയിടം, ജോയി മടിയ്ക്കാങ്കൽ, ഷീബാ ബെന്നി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിമൽ
ജോണി, ജസ്റ്റിൻ ജോസഫ്, അമൽ ഷാജി, മെർളി ജയിംസ്, ക്ലാരിസ് ചെറിയാൻ, സൗമ്യാ
ജയിംസ്, അനു റജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ബിഷപ്പ് ഹൌസിലെ വൈധികരും ശാലോം പാസ്റ്ററൽ സെൻ്റെറിലെ വൈധികരും ചടങ്ങിൽ പങ്കെടുത്തു. കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ
ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിന്റെയും
ഭാഗമായിയാണ് സംസ്ഥാന കൃഷി വകുപ്പ് ‘കേരളാ ഗ്രോ’ ബ്രാന്റഡ് സ്‌റ്റോർ പാലായിൽ ആരംഭിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിജയത്തേരിലേറി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല,ശാസ്ത്ര ഗണിത ശാസ്ത്ര സോഷ്യൽ സയൻസ് പ്രവൃത്തിപരിചയ മേളകളിൽ...

ആരോഗ്യമുള്ള ഭക്ഷണക്രമം അനിവാര്യം: മന്ത്രി പി. പ്രസാദ്

'പാലാ : അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ...

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്

ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ...

അമയന്നൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു

അമയന്നൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി...