വളരെ ലളിതവും അതുപോലെതന്നെ നിർണ്ണായകവുമായ ഒരു വാക്ക് ഉപയോഗിച്ച്, യേശു നമ്മുടെ ജീവിതരീതിയെ നവീകരിക്കുന്നു. യഥാർത്ഥ ശക്തി ഏറ്റവും ശക്തരുടെ ആധിപത്യത്തിലല്ല, മറിച്ച് ദുർബ്ബലരുടെ പരിപാലനത്തിലാണ് എന്ന് അവിടന്ന് നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ദുർബ്ബലരെ പരിപാലിക്കലാണ് യഥാർത്ഥ ശക്തി, ഇത് നിന്നെ മഹാനുഭാവനാക്കുന്നു! അതുകൊണ്ടാണ് ഗുരു ഒരു കുട്ടിയെ വിളിച്ച് ശിഷ്യന്മാരുടെ ഇടയിൽ നിർത്തി ആ ശിശുവിനെ ആലിംഗനം ചെയ്തുകൊണ്ട് പറയുന്നത്: “ഇതുപോലുള്ള ശിശുക്കളിൽ ഒരാളെ എൻറെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” (മർക്കോ 9, 37). കുഞ്ഞിന് ശക്തിയില്ല: കുട്ടിക്ക് ആവശ്യങ്ങളുണ്ട്. നാം മനുഷ്യനെ പരിപാലിക്കുമ്പോൾ, മനുഷ്യന് എപ്പോഴും ജീവൻ ആവശ്യമാണെന്ന് നാം അംഗീകരിക്കുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision