കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു.
ഗൌഗാനയിലെ തടാകത്തിലെ ഭീകര സര്‍പ്പത്തെ വിശുദ്ധന്‍ കൊല്ലുകയും അങ്ങനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നുമാണ് കഥ. 633ല്‍ ഫിന്‍ബാര്‍, ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വരികയും വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision