തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
13/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
14/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം 15/04/2022: പത്തനംതിട്ട,
ഇടുക്കി, മലപ്പുറം.
5/04/2022: പത്തനംതിട്ട, ഇടുക്കി
തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിൽക്കുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു. ഇതിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.