പാലാ: ന്യൂസിലൻഡ് സന്ദർശന വേളയിൽ കണ്ടറിഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഡാന്റീസ് കൂനാനിക്കൽ രചിച്ച “കിവി നാടിന്റെ സുവിശേഷം” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2026 നവംബർ 20 വെള്ളിയാഴ്ച നടക്കും. രാവിലെ 9 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ വെച്ചു നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുസ്തക പ്രകാശനം നിർവഹിക്കും.
ന്യൂസിലൻഡിലെ പ്രകൃതിയും സംസ്കാരവും പ്രവാസ അനുഭവങ്ങളും കോർത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഗ്രന്ഥകർത്താവ് ഡാന്റീസ് കൂനാനിക്കൽ അറിയിച്ചു.















