പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെന്റ് തോം ക്യൂരിയോ കാർണിവൽ’ (Santhom Curio Carnival) 2026 നവംബർ 17 ചൊവ്വാഴ്ച പാലാ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ പ്രധാന ആകർഷണമായി ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ശ്രീ. അഭീഷ് ഡൊമിനിക് അവതരിപ്പിക്കുന്ന ‘ഹാമർ ഹാൻഡ്’ (Hammer Hand) ലൈവ് ഷോ അരങ്ങേറും. ഇതോടൊപ്പം ‘വണ്ടർകമ്മർ’ (Wunderkammer) എന്ന പേരിൽ വിദ്യാർത്ഥികളുടെ അപൂർവ്വ ശേഖരങ്ങളുടെ പ്രദർശനവും (Exhibition of Curios – Students Collection) ഒരുക്കിയിട്ടുണ്ട്.
ചടങ്ങിന് മാറ്റുകൂട്ടാൻ പൂർവ്വ വിദ്യാർത്ഥികളുടെ (Alumni Performers) കലാപരിപാടികളും ഉണ്ടാകും. സെൽഫ് ടോട്ട് ഡാൻസർ സിദ്ധു സുരേഷ്, മാജിക്കൽ സിംഗർ അമൽ സിബി എന്നിവരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ (Operation Toofan: The Narco Hunt) ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.















