മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ, ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ സീസണിലെ ആദ്യ വിജയം. ആദ്യ വിജയം നേടിയ മത്സരത്തിൽ, സ്വതസിദ്ധമായ നേതൃപാടവത്തിലൂടെ ഒരിക്കൽക്കൂടി ആരാധകരുടെ മനസ്സു കവർന്ന് മുൻ നായകൻ എം.എസ്. ധോണി.
മത്സരത്തിൽ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്സ് പേസർ മുകേഷ് ചൗധരിയുടെ അടുത്തേക്ക് ഓടിയെത്തി, താരത്തിന്റെ തോളിൽ കയ്യിട്ട് ഉപദേശം നൽകുന്ന ധോണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാര്യങ്ങളെല്ലാം മുകേഷിന് എതിരായിനിന്ന സമയത്താണ് ആശ്വാസ വാക്കുകളുമായി ധോണി ഒപ്പം നിന്നത്. ഇടംകയ്യൻ പേസറായ മുകേഷിന്റെ ഐപിഎല്ലിലെ അരങ്ങേറ്റ സീസണാണിത്.