പാലാ: വ്യക്തി, കുടുംബ, സമൂഹതലങ്ങളിൽ വർദ്ധിച്ചുവരുന്ന മൂല്യനിരാസ പ്രവർത്തനങ്ങൾ ബന്ധങ്ങളുടെ തകർച്ചയ്ക്കും സാമൂഹ്യ ശിഥിലീകരണത്തിനും കാരണമാകുന്നതായി കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ പറഞ്ഞു. കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ തിരുക്കുടുംബക്കൂട്ടായ്മയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറവിയിലൂന്നിയ പാരസ്പര്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വിശ്വാസി സമൂഹം തിരിച്ചറിവുള്ളവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകളിൽ മാതാപിതാക്കളും മക്കളും ഒരുമിക്കുന്ന ‘ഫാമിലി ടൈം’ കുറഞ്ഞുവരികയും സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ ചെലവഴിക്കുന്ന ‘സ്ക്രീൻ ടൈം’ വർദ്ധിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. ഈ രംഗത്ത് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്നും ഫാ. ജോസഫ് മണ്ണനാൽ ഓർമ്മിപ്പിച്ചു.
സമ്മേളനത്തിൽ കൂട്ടായ്മ പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, സജി നാകമറ്റത്തിൽ, റോബേഷ് ഉറവിൽ, പ്രിൻസ് മണിയങ്ങാട്ട്, സി. മരിയറ്റ് കൊല്ലംകുന്നേൽ, സി. സെലീനാ കൊടിയൻപ്ലാക്കൽ, ബെസ്റ്റി ഓലിയ്ക്ക തകിടിയിൽ, ബിനു മുടന്തിയാനിയിൽ, മെരിറ്റ് ആലുങ്കൽ, ജെസ്ന ജയ്മോൻ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ ഡെന്റൽ അസിസ്റ്റന്റ് സർജൻ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഏയ്ഞ്ചൽ അന്ന ജോസഫിനെയും, ലോഗോസ്, ജീവമന്ന തുടങ്ങി വിവിധ മത്സരങ്ങളിൽ രൂപതാ-ഇടവക തലങ്ങളിൽ വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. വാർഷികാഘോഷ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ജോസ് മാത്യു തോലാനിക്കൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, ബെന്നി തോലാനിയ്ക്കൽ, ജോസഫ് തോമസ്, ടോമി തോമസ്, ടോമി സിറിയക്, എലിസബത്ത് പ്രിൻസ്, ആനിയമ്മ മാത്യു, സാലി ടോമി, മോളി ജയിംസ്, ഏലിയാമ്മ മത്തായി, എൽസമ്മ ജോസ്, ആശാ ബെന്നി, മേഴ്സി ഡാന്റീസ്, ആൻസമ്മ മാത്യു, ഷൈനി ജോസ്, എമിലിൻ ജോസ്, അഡോൺ ബെന്നി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.















