കെയ്‌റോ/വാഷിംഗ്‌ടൺ: ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ നടത്തിയ കപ്പൽ ആക്രമണങ്ങളിൽ ആദ്യമായാണ് ആളപായം റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു
ഇന്തോനേഷ്യക്കാരനും രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് യെമനി സൈനികരും ഉൾപ്പെടുന്നു. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള ‘തിഹാമ’ എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സൈനിക ഉപകരണങ്ങളുമായി പോയ സൗദി കപ്പലിനെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹൂതികൾ അവകാശപ്പെട്ടു.















