പി എം ശ്രീ വിഷയത്തിൽ സർക്കാരിന് താക്കീതുമായി യൂത്ത് ലീഗ് നേതാവ്. കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയുമെന്ന് യൂത്ത് ലീഗ്
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്. ഈ ബോദ്ധ്യം UDF നേതൃത്വത്തിന് ഇല്ലാതെ പോവില്ലല്ലോ. മതേതര കേരളത്തിന് നൽകിയ പ്രതീക്ഷയിൽ യുഡിഎഫ് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുസ്തഫ അബ്ദുൾ ലത്തീഫ് ഫേസ്ബുക്കിൽ കുറിച്ചു.















