spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 12

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 12

Date:

📰👉ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.

📰👉 പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്.

📰👉 തസ്തിക നിര്‍ണയിക്കാന്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സ്ഥിര ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഈ മാസം 15 മുതല്‍ ശമ്പളം നല്‍കില്ലെന്നായിരുന്നു തീരുമാനം. അധ്യാപകരുടെ ശമ്പളത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

📰👉 ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി.

📰👉 കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

📰👉 കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍, ഒന്നര വയസുകാരന്റെ മരണം അനസ്തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്തേഷ്യ നല്‍കിയപ്പോള്‍ ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു. മസ്തിഷ്‌കമരണത്തിലേക്ക് നയിച്ചത് ഇതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കും.

📰👉 വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.

📰👉 പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്‌ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related