ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ
പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തെന്ന ആരോപണത്തിലാണ് സിറ്റി പൊലീസ്
കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു.















