ചരിത്രത്തിലാദ്യമായി കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റെഫാന്‍
എസ്റ്റാക്യോയാണ് വിജയഗോള്‍ നേടിയത്. ലോസ് ആഞ്ചലസില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ മിനിറ്റ് മുതല്‍ കണ്ടത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ പന്തടക്കത്തില്‍ ദക്ഷിണാഫ്രിക്ക
മുന്നിട്ടുനിന്നപ്പോള്‍, മികച്ച മുന്നേറ്റങ്ങളുമായി കാനഡ പലതവണ ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം വിറപ്പിച്ചു.















