ലെബനനും ഇസ്രായേലും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിനെ പ്രശംസിച്ച് യുഎഇ. കരാര്‍ ലെബനന്റെ പൂര്‍ണ്ണ പരമാധികാരം പുനസ്ഥാപിക്കുമെന്നാണ് പ്രശംസ. രാജ്യത്തിന്റെ
സുരക്ഷ വര്‍ധിപ്പിക്കാന്‍ കരാര്‍ സഹായിക്കുമെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. ലെബനനോടുള്ള യുഎഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും
വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. സുരക്ഷ, സ്ഥിരത, എന്നിവയ്ക്കായുള്ള ലെബനന് ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന വിധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കി.















