ബിജെപിയിൽ പുതിയ സമവാക്യങ്ങൾ. രാഷ്ട്രീയ പ്രതികരണങ്ങൾ നടത്താൻ കെ സുരേന്ദ്രനും വി മുരളീധരനും ചുമതല. ദൈനംദിന വിഷയങ്ങളിൽ ബിജെപി രാഷ്ട്രീയ നിലപാട് പറയുന്നത് സംസ്ഥാന അധ്യക്ഷനാണ്. നിലവിൽ പിന്തുടരുന്ന കീഴ്വഴക്കങ്ങൾ മാറ്റി പുതിയ സമവാക്യം
രൂപപ്പെടുത്താനാണ് ബിജെപി തീരുമാനം. നിലവിലെ സംസ്ഥാന അധ്യക്ഷന്റെ രാഷ്ട്രീയപ്രതികരണം വേണ്ട വിധത്തിൽ സ്വാധീനിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ സംസ്ഥാന
അധ്യക്ഷന്മാരും ദിവസേന കൂടിയാലോചന നടത്തിയതിനുശേഷമായിരിക്കും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുക. നിയമസഭയിൽ കരുത്ത് കാട്ടാനുള്ള ചുമതല ബി ബി ഗോപകുമാറിന് നൽകും. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ ഒരുങ്ങാൻ ബിജെപി തയാറെടുപ്പുകൾ ആരംഭിച്ചു.















