സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ
അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II – 60, നഴ്‌സിംഗ് ഓഫീസർ – 47, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II – 33, മെഡിക്കൽ ഓഫീസർ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ
ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് തസ്തികകൾ അനുവദിച്ചത്.















