തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മേയർ വിവി രാജേഷ്. 29 ന് തന്നെ കൗൺസിൽ യോഗം ചേരും. അതിനുള്ള അജണ്ട ഒകെ നൽകി കഴിഞ്ഞുവെന്ന് മേയർ വ്യക്തമാക്കി.
ഞങ്ങളും സമരം ചെയ്ത് തന്നെയാണ് വന്നത്. യുഡിഎഫ് സമരം ചെയ്യട്ടെ. മേയർ ആകുന്നതിനു മുൻപും എനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന
കാര്യത്തിൽ തീരുമാനം വൈകിട്ട് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഉണ്ടാകും. വിഷയത്തിൽ എൽഡിഎഫ് രാഷ്ട്രീയ കളിയാണ് കളിക്കുന്നതെന്ന്ർ കെ എസ് ശബരിനാഥൻ പറഞ്ഞു.















