തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു. ആഭ്യന്തര സെക്രട്ടറി ഇന്നലെയാണ് അനുമതി നൽകിയത്.
ഹൈക്കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇനി സുഗതൻ
മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. കാപ്പയിൽ ഇളവ് തേടി ജയിൽ ഉപദേശക സമിതിയെ സമീപിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സർക്കാർ കാപ്പ ചുമത്തിയതിന് അംഗീകാരം നൽകിയത്.















