2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും ഇതിനകം തന്നെ മിശിഹ തന്റെ വിസ്മയങ്ങള്‍ പ്രദര്‍ശിച്ച് തുടങ്ങിക്കഴിഞ്ഞു. തന്റെ കരിയറിലെ ആറാം
ലോകകപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ മെസ്സിയും മെസ്സിപ്പടയും ലോകമെമ്പാടുമുള്ള കട്ട ഫാന്‍സും നല്ല ആത്മവിശ്വാസത്തിലുമാണ്. മെസ്സിയെ കണ്ടുകണ്ടങ്ങനിരിക്കേ ആരാധകര്‍ക്കിടയില്‍ ഒരു
നൂറാവര്‍ത്തി വീണ്ടും ആ ചോദ്യം മുഴങ്ങുകയാണ്. ഇതാകുമോ മെസ്സി കളിക്കുന്ന അവസാന ലോകകപ്പ്? 2030ല്‍ സ്‌പെയിനിലും കാണാനാകുമോ ആ വിസ്മയം? മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും മെസ്സിയോട് ആ ചോദ്യം ചോദിച്ചു. ഒടുവില്‍ മെസ്സി മൗനം വെടിഞ്ഞു.















