ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആക്രമണം അല്ല അപകടമാണുണ്ടായത് എന്നും ഊർജമന്ത്രി സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ 66
പേർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. എൽഎൻജി നിർമാണം
അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്.















