അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അസംതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി ,
ലോക്ഭവന് കത്തയച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങൾ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട
യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്സ്ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.















