2026 ജൂൺ 19 വെള്ളി മിഥുനം 05
വാർത്തകൾ
📰👉 യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ഇറാനും അമേരിക്കയും ഒപ്പുവെച്ച സമാധാന കരാറിന്റെ നിർണായക വിവരങ്ങൾ പുറത്ത്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്നതുമായ 14 ഇന ധാരണയുടെ വിവരങ്ങളാണ് ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
📰👉 മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് തമിഴ്നാട്ടിലെ ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയുമെന്നും തമിഴ്നാട് വ്യക്തമാക്കി.
📰👉 2025-26 സാമ്പത്തികവർഷം എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.25 ശതമാനമായി നിലനിർത്തുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഏഴ് കോടിയിലധികം വരുന്ന നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് ഈ മാസംതന്നെ പലിശത്തുക ക്രെഡിറ്റ് ചെയ്യപ്പെട്ടേക്കും.
📰👉 സംസ്ഥാനത്ത് ഇന്നലെ 19 ഷിഗെല്ല രോഗബാധകൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം രണ്ട്, കൊല്ലം ഒന്ന്, എറണാകുളം ഒന്ന്, തൃശൂർ മൂന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് ഒൻപത്, കണ്ണൂർ രണ്ട്, എന്നിങ്ങനെയാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്.
📰👉 ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
📰👉 ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിയുടെ ഹർജിയിൽ ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. എസ്ഐടിയുടെ ഹർജി 27 ന് പരിഗണിക്കും. പ്രതികളെ എസ്ഐടി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
📰👉 വ്യാഴാഴ്ച നടന്ന ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 30 വോട്ടുകൾ ലഭിച്ചു.
📰👉 ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡോ. റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി. തന്നെ മാറ്റിയതിനെതിരെ നേരത്തേ തന്നെ ഡോ റീന പ്രതികരിച്ചിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സ്ഥലം മാറ്റമെന്ന് അവര്‍ പറഞ്ഞു
📰👉 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന യൂണിറ്റിന്റെ കോപ്പര്‍ വയറുകള്‍ മോഷണം പോയി. ട്രാന്‍ഷന്‍ മെഡിസിന്‍ വിഭാഗത്തിലെ കോള്‍ഡ് റൂമുകളുടെ നാല് ഔട്ട്‌ഡോര്‍ യൂണിറ്റുകളുടെ കോപ്പര്‍ വയറുകള്‍ ആണ് നിലവില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
📰👉 ലെബനന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ ഭൂപടം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.















