ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിയുടെ ഹർജിയിൽ ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. എസ്ഐടിയുടെ ഹർജി 27 ന് പരിഗണിക്കും.
പ്രതികളെ എസ്ഐടി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രധാന ചോദ്യങ്ങളോട് പൂർണ നിസഹകരണമാണ് പ്രതികൾ പുലർത്തിയത്. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയില്ല.















