കശുവണ്ടി കോര്പ്പറേഷന് അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന് കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി
സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്നേകാല്‍ വര്‍ഷം
മാത്രമാണ് താന്‍ ചെയര്‍മാനായി ഇരുന്നത്. കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണെന്നും ആര് ചന്ദ്രശേഖരന് പറഞ്ഞു.















