കേരള സർവകലാശാല സംഘർഷത്തിലെ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്ഐ. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ
സംഘർഷമുണ്ടായി.ബാരിക്കേഡിന് മുകളിൽ നിന്നുകൊണ്ട് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇന്നലത്തെ
സംഘർഷത്തിൽ പരുക്കേറ്റ എസ്എഫ്ഐ സംസ്ഥാന നേതാക്കളും സെക്രട്ടറിയേറ്റ് മാർച്ചിൽ ഉണ്ട്. പ്രവർത്തകരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.















