പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സമ്മതിച്ച് സിബിഎസ്ഇ. യഥാര്‍ത്ഥ ഉത്തരക്കടലാസിന്റെ പകര്‍പ്പും സിബിഎസ്ഇ വിദ്യാര്‍ഥിയ്ക്ക് അയച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്ന്
വന്നിരുന്നത്. ഇത്തവണ നടപ്പിലാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് എന്ന രീതിയില്‍ പാളിച്ചയുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ കുന്നുകൂടുകയും ഒടുവില്‍ വെബ്‌സൈറ്റ് പണിമുടക്കുന്ന
സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ സിബിഎസ്ഇയ്ക്ക് അടിമുടി പാളിയെന്ന പരാതികള്‍ക്കിടെയാണ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സിബിഎസ്ഇ സമ്മതിക്കുന്ന ഇ-മെയില്‍ പുറത്തുവന്നിരിക്കുന്നത്.















