പാലാ: പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിനായി പുതുതായി പണികഴിപ്പിച്ച അത്യാധുനിക കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം മെയ് 23 ശനിയാഴ്ച വൈകുന്നേരം 5:15-ന് നിർവ്വഹിക്കപ്പെടും. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് മന്ദിരത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുന്നത്.
പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുതിയ സ്കൂൾ മന്ദിരം ഒരുക്കിയിരിക്കുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായിരിക്കും. സ്കൂളിൻ്റെ വികസന പാതയിലെ ഒരു പ്രധാന നാഴികക്കല്ലായാണ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കണക്കാക്കപ്പെടുന്നത്.















