കെപിസിസി ആസ്ഥാനത്തെ ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയലഹരിയില്‍ പരിസര ബോധം മറന്നാണ് എല്ലാ കോണ്‍ഗ്രസ്
എംഎല്‍എമാരെയും ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇതില്‍ അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും പെരുമാറ്റത്തില്‍ ദുരുദ്ദേശ്യം
ഉണ്ടായിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.















