എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി.
വിഷയത്തില്‍ റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ഇന്ന് പ്രതികരിച്ചിട്ടുണ്ട്. കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യം കഴിഞ്ഞ കുറേ കാലങ്ങളായി ഉള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് അനുകൂലമായി നില്ക്കുക എന്നുള്ളതാണ് ഗവണ്മെന്റ് നയമെന്നും ാെപാലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം തന്നെ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.















