കെ സി വേണുഗോപാല്‍- രമേശ് ചെന്നിത്തല കൂടിക്കാഴ്ച പൂര്‍ത്തിയായി. രമേശ് ചെന്നിത്തല എന്ത് ആഗ്രഹിക്കുന്നുവോ അത് സംഭവിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അതെല്ലാം നിങ്ങള്‍ക്ക് മനസിലാകും. എല്ലാവരേയും സന്തുഷ്ടരാക്കിക്കൊണ്ടുള്ള തീരുമാനമേ പാര്‍ട്ടി നേതൃത്വം എടുക്കൂവെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയോട് മാധ്യമപ്രവര്‍ത്തകര്‍
ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതിന് ഉത്തരം പറയാതിരിക്കുകയും താന്‍ പൂര്‍ണ കോണ്ഗ്രസുകാരന് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുകയും ചെയ്തു.















