ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം കുറ്റവാളി,
കൊള്ളയടിക്കുന്നയാള്‍, അഴിമതി നടത്തുന്നയാള്‍ എന്ന് തള്ളിക്കളഞ്ഞവരെ പിന്തുണയ്ക്കാന്‍ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ മറുപടി. ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി
സംഘടനകളും എന്‍ജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. ദേശീയ പാര്‍ട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും മുന്നോട്ടുവരണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു.















