അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ്മാസ വണക്കം ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ 1 മുതൽ 31 വരെ നടത്തപ്പെടും. മെയ് 31 സമാപനദിവസം കുരിശുപള്ളിയിൽ ഇത്തവണ വസ്ത്ര വിതരണം ഉണ്ടായിരിക്കുന്നതല്ല.
പകരം സ്കൂൾ കുട്ടികൾക്ക് പഠനോപക രണ വിതരണമാണ് ഉണ്ടാവുക. തദവസരത്തിൽ പഠനോപകരണവിതരണ ഉദ്ഘാടനം നടത്തപ്പെടും. തുടർ ദിവസങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത വർക്ക് രജിസ്റ്റർ ചെയ്ത ഈ മൂന്ന് ഇടവകകളിൽ നിന്നും പഠനോപകര ണങ്ങൾ സ്വീകരിക്കാവുന്നതാണ്. പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ഈ മൂന്ന് പള്ളികളിൽ മെയ് 20 ന് മുൻപായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണം.
കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. ജോസഫ് മലേപറമ്പിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ്ജ് മൂലേച്ചാലിൽ, ഫാ. ജോർജ്ജ് തറപ്പേൽ, കൈക്കാരന്മാരായ ശ്രീ. അലക്സാണ്ടർ മുളയ്ക്കൽ, ശ്രീ. റ്റോമി പാനായിൽ, ശ്രീ. രാജേഷ് പാറയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.















