കുടുംബയോഗം: പുതുപ്പള്ളി കണിയാംപറമ്പിൽ, കുഴിമറ്റം കണിയാംപറമ്പിൽ പൊയ്കയിൽ, തെക്കൻ പാമ്പാടി കോഴിവള്ളിൽ, മണർകാട് കടുവാക്കുഴി, ശാഖകളുടെ സംയുക്ത വാർഷിക യോഗം മെയ്
ഒന്നിന് ഇടുക്കി തോപ്രാംകുടി മരിയ ഗൊരോത്തി പാരിഷ് ഹാളിൽ പ്രസിഡന്റ് കെ സി മാത്യുവിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്നതാണ്. മേരിഗിരി സെന്റ് മേരീസ് ഇടവകയിലെ ഫാദർ ഷെബിൻ ഇടത്തിൻപടിക്കൽ കുടുംബയോഗ വാർഷികം ഉദ്ഘാടനം ചെയ്യും .
കുടുംബയോഗ അംഗമായ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിനെയും 80 വയസിനു മേൽ പ്രായമായ കുടുംബാംഗങ്ങളെയും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വാർഷിക യോഗത്തിൽ ആദരിക്കും.















