പാലാ: സ്വയംഭരണ പദവി (Autonomous Status) ലഭിച്ചതിനു ശേഷമുള്ള സെന്റ് തോമസ് കോളേജിലെ ആദ്യ പോസ്റ്റ് ഗ്രാജുവേറ്റ് (PG) ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാനേജർ റവ. മോൺ. ഡോ. ജോസഫ് തടത്തിൽ ഔദ്യോഗികമായി ഫലപ്രഖ്യാപനം നിർവഹിച്ചു.
കോളേജിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഈ ഘട്ടത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പരിശ്രമിച്ച അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.















